കൃത്രിമ ലിംഗം ഉപയോഗിച്ച് മൂന്ന് സ്ത്രീകളുമായി ലൈംഗികബന്ധം; ട്രാന്‍സ് യുവാവിന് 10 വര്‍ഷം തടവ്

ലണ്ടന്‍: കൃത്രിമ ലിംഗം ഉപയോഗിച്ച് രണ്ട് സ്ത്രീകളുമായും ഒരു കൗമാരക്കാരിയുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ യുവാവിന് 10 വര്‍ഷം തടവ്. കൃത്രിമ ലിംഗം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗികബന്ധം പുലര്‍ത്തിയെന്ന കേസിലാണ് തര്‍ജീത് സിങ് എന്ന മുപ്പത്തിരണ്ടുകാരനെ ശിക്ഷിച്ചത്.
ഹന്ന വാള്‍ട്ടേഴ്‌സ് എന്നായിരുന്നു തര്‍ജീത് സിങ്ങിന്റെ ആദ്യ പേരെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ പുരുഷനായി മാറിയ ശേഷമാണ് തര്‍ജീത് എന്ന പേര് സ്വീകരിച്ചത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് ഇയാള്‍ വസ്ത്രം ധരിക്കാറുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇരുട്ടിന്റെ മറവില്‍ കൃത്രിമ ലിംഗം ഉപയോഗിച്ച് ബന്ധപ്പെട്ടു എന്നാണ് പരാതിയില്‍ പറയുന്നത്.
ഈ വര്‍ഷം ആദ്യം സ്‌നേര്‍സ്ബ്രൂക്ക് ക്രൗണ്‍ കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. ലൈംഗികബന്ധത്തിലൂടെയുള്ള പീഡനം, ശാരീരിക പീഡനം, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
യുവതികളുമായി അടുപ്പം പുലര്‍ത്തിയ പ്രതി ഇവരെ പലവിധത്തിലും ഉപദ്രവിച്ചിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. സമൂഹമാധ്യമങ്ങളിലുടെയും മറ്റുമാണ് ഇയാള്‍ യുവതികളെ പരിചയപ്പെട്ടത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഒരു യുവതിയുടെ മൂക്ക് തകര്‍ത്ത ഇയാള്‍ മുഖത്തടിക്കാറുണ്ടായിരുന്നെന്നും പരാതിയില്‍ പറയുന്നുണ്ട്.
പീഡിപ്പിക്കപ്പെടുമ്പോള്‍ തനിക്ക് 16 വയസ് മാത്രമായിരുന്നു പ്രായമെന്നാണ് ഒരു യുവതി പരാതിയില്‍ പറയുന്നത്. ഇയാളുടെ പീഡനങ്ങള്‍ കാരണം മാനസികമായി തകര്‍ന്നെന്നും പുറത്തേക്കിറങ്ങാന്‍ പോലും ഭയമായിരുന്നെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. തങ്ങളെ വഞ്ചിച്ച് ഭാവി തന്നെ നശിപ്പിച്ചെന്നാണ് തര്‍ജീത് സിങ്ങിനെതിരായ പരാതിയില്‍ ഇവര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *