ജമ്മു കശ്മീരില്‍ ശക്തമായ ഏറ്റുമുട്ടല്‍. ബാരാമുള്ളയിലെ വാണിഗം ബാല മേഖലയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. മൂന്നോളം ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
രാവിലെ ആറ് മണിയോടെയായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. തുടര്‍ന്ന് പ്രദേശം വളഞ്ഞ് പരിശോധന ആരംഭിച്ചു. എന്നാല്‍ സുരക്ഷാ സേനയെ കണ്ട ഭീകരര്‍ വെടിയുതിര്‍ക്കാന്‍ ആരംഭിക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിയ്ക്കാന്‍ ആരംഭിച്ചു.
