ചേ​പ്പി​ല​യി​ലി​റ​ങ്ങി​യ ക​ടു​വ​യെ പി​ടി​കൂ​ടാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം

പു​ല്‍​പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ കേ​ന്ദ്ര​മാ​യ ചേ​പ്പി​ല​യി​ല്‍ ഇ​റ​ങ്ങി​യ ക​ടു​വ​യെ പി​ടി​കൂ​ടാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം.

നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ല്‍​നി​ന്ന് വ​നം വ​കു​പ്പ് റേ​ഞ്ച് ഓ​ഫി​സി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തും. വെ​ള്ളി​യാ​ഴ്ച പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ല്‍ പ്ര​സി​ഡ​ന്‍​റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച്‌ യോ​ഗം ചേ​ര്‍​ന്നു.

വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ തി​ര​ച്ചി​ലി​ലും ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം തി​ര​ച്ചി​ലി​നി​ടെ ക​ടു​വ​യെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും തി​രി​കെ തോ​ട്ട​ത്തി​ലേ​ക്കു​ത​ന്നെ ക​യ​റി പോ​യി. തു​ട​ര്‍​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് ഏ​രി​യ​പ്പ​ള്ളി കു​ന്നി​ല്‍ പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പു​ല്‍​പ​ള്ളി മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. വ​നം​വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​യാ​ല്‍ നാ​ട് ഭീ​തി​യി​ലാ​ണ്. കു​ട്ടി​ക​ളെ സ്​​കൂ​ളി​ല്‍ വി​ടാ​നോ ക​ര്‍​ഷ​ക​ര്‍​ക്ക് പാ​ല്‍ കൊ​ണ്ടു​കൊ​ടു​ക്കു​ന്ന​തി​നോ ക​ഴി​യാ​ത്ത അ​വ​സ്​​ഥ​യാ​ണ്. ക​ടു​വ​യെ തു​ര​ത്തു​ന്ന​തി​ന് പ​ക​രം കൂ​ടു വ​ച്ച്‌ പി​ടി​കൂ​ടു​ണം.

പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി ആ​തി​ര, സെ​ക്ര​ട്ട​റി കെ.​എ​സ്.​ അ​ജി​മോ​ന്‍, ട്ര​ഷ​റ​ര്‍ കെ. ​ജോ​സ​ഫ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​ന് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ല്‍ എ​സ്.​എ​ന്‍.​ഡി.​പി പു​ല്‍​പ​ള്ളി യൂ​നി​യ​ന്‍ പ്ര​തി​ഷേ​ധി​ച്ചു. വി​ജ​യ​ന്‍ കു​ടി​ലി​ല്‍ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍. വാ​മ​ദേ​വ​ന്‍, കെ.​ഡി. ഷാ​ജി​ദാ​സ്, കൃ​ഷ്ണ​ന്‍ കു​ട്ടി, ക​രു​ണാ​ക​ര​ന്‍, സ​ന്തോ​ഷ്, മ​ണി, രാ​ജ​ന്‍, പി.​കെ. പൊ​ന്ന​ന്‍, സു​ന്ദ​ര​ന്‍, റെ​ജി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *