മലപ്പുറത്ത് നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി ഇരുപത്തിനാലുകാരന്‍ പിടിയില്‍

മലപ്പുറം: എംഡി എം എ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. മലപ്പുറം പുളിക്കലൊടി പുക്കാട്ടിരി അഭിരാജി (24)നെയാണ് കാളികാവ് റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

മമ്ബാട് വലിയകുളത്തിന് സമീപത്തു നിന്നാണ് അഭിരാജ് എക്സൈസ് സംഘത്തിന്റെ വലയില്‍ അകപ്പെടുന്നത്. ഇയാളുടെ പക്കല്‍ നിന്ന് മൂന്ന് ഗ്രാം എം ഡി എം എ പിടികൂടി. പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലമ്ബൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *