എന്‍ടിആറിന്റെ മകളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്

ഹൈദരാബാദ്: അന്തരിച്ച നടനും മുന്‍മുഖ്യമന്ത്രിയുമായ എന്‍ ടി രാമറാവുവിന്റെ മകളും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരിയുമായ കെ ഉമാ മഹേശ്വരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി?ഗമനം. ഉമാ മഹേശ്വരി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വസതിയിലെ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. അനാരോഗ്യം കാരണം അവള്‍ വിഷാദത്തിലായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യുകയും മൃതദേഹം ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു,’ ജൂബിലി ഹില്‍സ് പൊലീസ് ഉദ്യോഗസ്ഥന്‍ രാജശേഖര്‍ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) സ്ഥാപകനായ എന്‍ടിആറിന്റെ നാല് പെണ്‍മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു ഉമ.

Leave a Reply

Your email address will not be published. Required fields are marked *