ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു; പൊലീസ് ഉദ്യോഗസ്ഥന്റെ മൂക്കും ചെവിയും ചുണ്ടുകളും വെട്ടിയെടുത്ത് ഭര്‍ത്താവ്

ലാഹോര്‍: ഭാര്യയെ അവിഹിതബന്ധത്തിലേര്‍പ്പെടാന്‍ നിരന്തരം പ്രേരിപ്പിക്കുകയും ദൃശ്യങ്ങള്‍ ക്യാമറയിലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്‌തയാളെ വെട്ടി പരിക്കേല്‍പ്പിച്ച്‌ ഭര്‍ത്താവ്.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഛാംഗ് ജില്ലയിലാണ് സംഭവം. പൊലീസ് കോണ്‍സ്‌റ്റബിളായ ക്വാസിം ഹയാതിനെ മുഹമ്മദ് ഇഫ്‌തിഖര്‍ എന്നയാളും മറ്റ് പന്ത്രണ്ട് പേരും ചേര്‍ന്ന് ഭീകരമായ പീഡനത്തിനിരയാക്കി. ഇഫ്‌തീഖറിന്റെ ഭാര്യയോട് താനുമായി ലൈംഗികബന്ധത്തിന് ഹയാത് നിര്‍ബന്ധിക്കുകയും ഇത് വീഡിയോയില്‍ പകര്‍ത്തി ഇവരെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

ഹയാതിനെതിരെ കഴിഞ്ഞമാസം ഇഫ്‌തീഖര്‍ ഒരു പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച്‌ സ്‌ത്രീകള്‍ക്കെതിരായ അതിക്രമ, പോണോഗ്രാഫി വകുപ്പുകള്‍ പ്രകാരം ഹയാതിനെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് തന്റെ മകനെ അപായപ്പെടുത്തുമെന്ന് ഹയാത് ഭീഷണിപ്പെടുത്തിയെന്നും ഇഫ്‌തീഖര്‍ ആരോപിച്ചിരുന്നു. ആദ്യമായി തന്റെ ഭാര്യയെ കണ്ടപ്പോള്‍തന്നെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും ഈ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയതായും ഹയാത് പരാതിപ്പെട്ടിരുന്നു. ഈ ദൃശ്യങ്ങള്‍കാട്ടി നിരന്തരം ഭാര്യയെ അവിഹിതബന്ധത്തിന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി ഭീകരമായി മര്‍ദ്ദിക്കുകയും മൂര്‍ച്ചയേറിയ കത്തികൊണ്ട് മൂക്കും ചെവിയും ചുണ്ടും ചെത്തിക്കളയുകയും ചെയ്‌തത്. സംഭവത്തില്‍ പങ്കുള‌ളവര്‍ക്കും ഇഫ്‌തീഖറിനുമായി അന്വേഷണം വ്യാപിപ്പിച്ചതായാണ് പൊലീസ് അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *