നാന്‍സി പെലോസിയുടെ സന്ദര്‍ശനം: സൈന്യത്തെ സജ്ജമാക്കി തായ്‌വാന്‍

തായ്പെയ്: യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനം പ്രമാണിച്ച്‌ സൈന്യത്തെ സജ്ജമാക്കി തായ്‌വാന്‍.

ചൈനയുടെ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സൈന്യത്തോട് ഒരുങ്ങി നില്‍ക്കാന്‍ ഭരണകൂടം കല്‍പ്പിച്ചത്.

നാന്‍സി തായ്‌വാന്‍ സന്ദര്‍ശിക്കുന്നതിനനെ ചൈന ശക്തമായി വിലക്കിയിരുന്നു. ഇക്കാര്യത്തില്‍ ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ പോലും ചൈനീസ് അധികൃതര്‍ മുതിര്‍ന്നു. സംഘര്‍ഷം ഉറപ്പായ സാഹചര്യത്തില്‍, നാന്‍സിയ്‌ക്ക് വേണ്ട സുരക്ഷയൊരുക്കാന്‍ വേണ്ടിയാണ് തായ്‌വാന്‍ അധികൃതരുടെ യുദ്ധസമാനമായ ഈ മുന്നൊരുക്കം.

‘ഏകീകൃത ചൈന’ എന്ന നയത്തില്‍ വിശ്വസിക്കുന്ന ചൈന, തായ്‌വാനെ അവരുടെ ഭാഗമായാണ് കാണുന്നത്. എന്നാല്‍, തായ്‌വാന്‍ ഒരു സ്വതന്ത്ര രാഷ്ട്രമാണ് എന്ന വസ്തുത യുഎസ് അംഗീകരിക്കുന്നുണ്ട്. തന്റെ ഏഷ്യന്‍ പര്യടനത്തിനിടയില്‍ തായ്‌വാന്‍ സന്ദര്‍ശിക്കാനുള്ള യുഎസ് സ്പീക്കറുടെ തീരുമാനത്തെ, തായ്‌വാന്റെ അസ്തിത്വം ഊട്ടിയുറപ്പിക്കുന്നൊരു നടപടിയായാണ് ചൈന കാണുന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പ്രധാന കാരണവും അതാണ്

Leave a Reply

Your email address will not be published. Required fields are marked *