മൊബൈല്‍ ഫോണില്‍ പാട്ട് ഉച്ചത്തില്‍ വെച്ചതിനെ തുടര്‍ന്ന് തര്‍ക്കം; പാലക്കാട് ജേഷ്ഠനെ അനിയന്‍ അടിച്ചു കൊന്നു

പാലക്കാട് |ഉച്ചത്തില്‍ പാട്ട് വെച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സഹോദരനെ അനിയന്‍ വിറക് കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തി.

കൊപ്പത്ത് കുലുക്കല്ലൂര്‍ മുളയങ്കാവില്‍ തൃത്താല നടക്കാവില്‍ വീട്ടില്‍ സന്‍വര്‍ സാബു (40)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സാബുവിന്റെ അനിയന്‍ സക്കീറിനെ കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.തിങ്കളാഴ്ച്ച വൈകുന്നേരമാണ് സംഭവം.് മൊബൈല്‍ ഫോണില്‍ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

തര്‍ക്കത്തിനിടെ അനിയന്‍ ജേഷ്ഠനെ വിറകുകൊള്ളി കൊണ്ട് അടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ സാബുവിനെ ഉടനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും കൊണ്ടുപോയി.ചികിത്സയിലായിരുന്ന സാബു ഇന്നു പുലര്‍ച്ചെ അഞ്ചോടെയാണ് മരിച്ചത്. മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Leave a Reply

Your email address will not be published. Required fields are marked *