നെടുമ്ബാശേരി: കൊച്ചി രാജ്യാന്തരവിമാനത്താവളംവഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി.
മലപ്പുറം സ്വദേശികളായ അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍ റഷീദ് എന്നിവര്‍ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായി. ഇവരില്‍നിന്ന് 1968 ഗ്രാം സ്വര്‍ണം പിടികൂടി. ഇരുവരും കോലാലംപൂരില്‍നിന്ന് കൊച്ചിയിലേക്ക് വന്ന യാത്രക്കാരാണ്. കോഴിമുട്ടകളുടെ രൂപത്തിലാക്കി ഇവര്‍ മലദ്വാരത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഡി.ആര്‍.ഐ പരിശോധന നടത്തിയത്.
