പന്തളം: പത്തനംതിട്ട ജില്ലയിലെ ബിജെപിക്ക് നാണക്കേടായി ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷും ബിജെപി പാര്‍ലമെന്‍റ് പാര്‍ട്ടി ലീഡര്‍ കെ.വി.
പ്രഭയും തമ്മില്‍ തെറിവിളി അഭിഷേകം. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് സുശീല സന്തോഷ് നഗരസഭ കൗണ്‍സിലര്‍ കൂടിയായ കെ.വി. പ്രഭയെ തെറിവിളിച്ചതാണ് ഒടുവിലത്തെ സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
33 അംഗ പന്തളം നഗരസഭയില്‍ 18 സീറ്റ് നേടി അധികാരത്തില്‍ എത്തിയ ബി.ജെ.പിയില്‍ തുടക്കം മുതല്‍ തര്‍ക്കങ്ങള്‍ ഏറെയാണ്. ഇതിന്‍റെ തുടര്‍ച്ചയാണ് കഴിഞ്ഞദിവസത്തെ തമ്മിലടി.
