റിയാദ്: സൗദി അറേബ്യയില്‍നിന്ന് വിദേശികള്‍ പുറത്തേക്ക് അയക്കുന്ന പണത്തില്‍ കുറവ്. രാജ്യത്ത് ജോലി ചെയ്യുന്നവരടക്കം താമസക്കാരായ വിദേശികള്‍ സ്വന്തം നാടുകളിലേക്കും മറ്റും അയക്കുന്ന പണത്തിെന്റ തോതിലാണ് കുറവ് വന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂണിലെ കണക്കാണിത്. ഈ വര്‍ഷം ആദ്യത്തെ ആറുമാസത്തിനിടെ ആകെ അയച്ചത് 1321 കോടി റിയാലാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ കണക്കുമായി താരതമ്യം ചെയ്യുേമ്ബാള്‍ രണ്ട് ശതമാനം കുറവാണിതെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) വെളിപ്പെടുത്തുന്നു.
എന്നാല്‍ ഈ വര്‍ഷത്തെ പ്രതിമാസ കണക്ക് പരിശോധിച്ചാല്‍ ജൂണില്‍ രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന നിരക്കാണ്. മെയ് മാസത്തെ അപേക്ഷിച്ച് 17 ശതമാനം കൂടുതലാണ് ജൂണില്‍ രാജ്യത്തിന് പുറത്തേക്ക് പോയ പണതോത്.
ഈ ഒറ്റ മാസത്തിനിടെ 193 കോടി റിയാലാണ് വിദേശികള്‍ അയച്ചത്. അതെസമയം സൗദി പൗരന്മാരുടെ വിദേശവിനിമയം അഞ്ച് ശതമാനം വര്‍ധിച്ചിട്ടുണ്ട്. ജൂണ്‍ വരെ 675 കോടി റിയാല്‍ അവര്‍ വിവിധ കാരണങ്ങളാല്‍ വിദേശത്തേക്ക് അയച്ചു.
