രണ്ടാമത്തെ പീഡന കേസ്: സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി തടഞ്ഞു

കോഴിക്കോട്: പീഡന കേസില്‍ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് കോടതി.

വെള്ളിയാഴ്ച വരെ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. കേസ് കോഴിക്കോട് ജില്ലാ കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് കോടതി തടഞ്ഞത്. 2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടല്‍ തീരത്ത് നടന്ന കവിതാ ക്യാമ്ബിനെത്തിയപ്പോള്‍ സിവിക് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി.

ഏപ്രിലില്‍ പുസ്തക പ്രസാധനത്തിന് കൊയിലാണ്ടിക്ക് സമീപം നന്തിയില്‍ ഒത്തുകൂടിയപ്പോഴാണ് സംഭവമെന്നായിരുന്നു പരാതി. പൊലീസ് റിപ്പോര്‍ട്ട് ഇതുവരെ കോടതിയില്‍ നല്‍കിയിട്ടില്ല.

അതേസമയം ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ സിവിക് ചന്ദ്രന് കോഴിക്കോട് ജില്ലാ കോടതി ഇന്നലെ മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. പ്രതിക്ക് എതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് വിലയിരുത്തിയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കാനാണ് അതിജീവിതയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *