നിശാപാര്‍ടിക്കിടെ തീപിടിത്തം; 13 പേര്‍ വെന്തുമരിച്ചു, 35 പേര്‍ക്ക് പരുക്ക്

ബാങ്കോക്: തായ്‌ലന്‍ഡിലെ നിശാക്ലബില്‍ തീപിടിച്ച്‌ 13 പേര്‍ വെന്തുമരിച്ചു. ബാങ്കോകിന്റെ തെക്കുകിഴക്കുള്ള ചോന്‍ബുരി പ്രവിശ്യയിലെ ഒരു നിശാക്ലബില്‍ പാര്‍ടിക്കിടയിലാണ് തീപിടിത്തമുണ്ടായത്.

വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 35 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സത്താഹിപ് ജില്ലയിലെ മൗന്‍ഡന്‍ ബി നിശാക്ലബിലാണ് സംഭവം. പുലര്‍ചെ
1:00 മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരെല്ലാം തായ് പൗരന്മാരാണെന്നും പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും പൊലീസ് കേണല്‍ വുടിപോങ് സോംജയ് പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *