നീരൊഴുക്ക് കൂടി ; ബാണാസുര ഡാമിന്റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി

വയനാട് : ബാണാസുരസാഗര്‍ ഡാമില്‍ നീരൊഴുക്ക് കൂടിയ സാഹചര്യത്തില്‍ ജലനിരപ്പ് 774.50 മീറ്ററില്‍ എത്തിയതിനാല്‍ ഡാമിന്റെ 2 ഉം 3 ഉം ഷട്ടറുകള്‍ക്ക് പുറമെ നാലാമത്തെ ഷട്ടര്‍ കൂടി 10 സെന്റിമീറ്റര്‍ ഉയര്‍ത്തി.

(ഒന്നാം നമ്ബര്‍ ഷട്ടര്‍ ഉയര്‍ത്തിയിട്ടില്ല). ഇപ്പോള്‍ സെക്കന്‍ഡില്‍ ആകെ 26.117 ക്യൂബിക് മീറ്റര്‍ ജലം പുഴയിലേക്ക് തുറന്ന് വിടുന്നു. പുഴയിലെ ജലനിരപ്പ് ഇപ്പോഴുള്ളതില്‍ നിന്ന് 10 സെന്റിമീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *