‘റോഡിലെ കുഴികളെ കുറിച്ച് ചോദിക്കുമ്പോള്‍ എന്റെ മനസിലെ കുഴിയടക്കാനാണ് മന്ത്രി പറയുന്നത്; വി ഡി സതീശന്‍

സംസ്ഥാനത്തെ റോഡുകളിലെ കുഴികളെച്ചൊല്ലി പ്രതിപക്ഷ നേതാവും പൊതുമരാമത്ത് മന്ത്രിയും തമ്മിലുള്ള വാക്‌പോര് തുടരുന്നു.ഹൈകോടതി വരെ സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.എന്നാല്‍ പ്രതിപക്ഷം വിമര്‍ശിക്കരുത് എന്നാണ് മന്ത്രി പറയുന്നത്.പ്രീ മണ്‍സൂണ്‍ വര്‍ക്കുകള്‍ നടന്നിട്ടില്ല.ഇപ്പോഴും ടെന്‍ഡറുകള്‍ പുരോഗമിക്കുന്നു.പോസ്റ്റ് മണ്‍സൂണ്‍ വര്‍ക്കുകളാണ് നടക്കുന്നത് റോഡിലെ കുഴികളെ കുറിച്ച് ചോദിക്കുമ്പോള്‍ എന്റെ മനസിലെ കുഴിയടക്കാനാണ് പറയുന്നത്.അരി എത്ര എന്ന് ചോദിക്കുമ്പോള്‍ പയര്‍ എത്ര എന്നാണ് മന്ത്രി പറയുന്നത്.താന്‍ ചോദിച്ച മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ വ്യക്തിഹത്യ നടത്താനാണ് മന്ത്രി ശ്രമിക്കുന്നതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി

പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ രംഗത്തെത്തിയിരുന്നു. സതീശന്‍ കേന്ദ്രസര്‍ക്കാരിനും ദേശീയപാതാ അതോറിറ്റിക്കും വേണ്ടി വക്കാലത്ത് പിടിക്കുകയാണെന്നും എംടി രമേശ് പറയുന്നത് തന്നെയാണ് സതീശനും പറയുന്നതെന്നും റിയാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *