സഹോദര ഭാര്യയുടെ 200 പവന്‍ മോഷ്ടിച്ച്‌ കാമുകിക്ക് കാര്‍ വാങ്ങി, കാര്‍ അടക്കം പിടിയിലായി

ചെന്നൈ: സ്വന്തം വീട്ടില്‍ നിന്ന് ഇളയ സഹോദരന്റെ ഭാര്യയുടെ 200 പവന്‍ സ്വര്‍ണം മോഷ്ടിച്ച്‌ കാമുകിക്ക് ആഡംബര കാര്‍ വാങ്ങി നല്‍കിയ വിരുതന്‍ പിടിയില്‍.കാമുകിയും കാറും കസ്റ്റഡിയിലായി.

പൂനമല്ലിയില്‍ ബേക്കറി ബിസിനസും പണമിടപാട് സ്ഥാപനവും നടത്തുന്ന കുടുംബത്തിലെ അംഗമായ ശേഖറും (40) 22കാരിയായ കാമുകി സ്വാതിയുമാണ് പിടിയിലായത്.

വീട്ടില്‍നിന്ന് 550 പവന്‍ നഷ്ടപ്പെട്ടെന്ന സഹോദരന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. പലപ്പോഴായി 200 പവന്‍ കവര്‍ന്ന് കാമുകിക്ക് കാര്‍ വാങ്ങാന്‍ നല്‍കിയതായി സമ്മതിച്ചു.ഇതിനു പുറമേ, നൂറ് ഗ്രാം വീതമുള്ള ഏഴു സ്വര്‍ണക്കട്ടികളും അമ്മയുടെ ആഭരണങ്ങളും കാമുകിക്ക് വേണ്ടി കവര്‍ന്നു.

ഒരു വര്‍ഷം മുമ്ബ്

ഇളയ സഹോദരന്‍ രാജേഷിന്റെ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. രണ്ടു കുട്ടികളുടെ പിതാവായ ശേഖറിന്റെ ഭാര്യ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ്. വീട്ടിലെ എല്ലാ ലോക്കറുകളുടെയും അലമാരകളുടെയും താക്കോല്‍ മൂത്ത മകനായ ശേഖറിന്റെ കൈവശമുണ്ടായിരുന്നു. പൊലീസില്‍ പരാതി നല്‍കിയതോടെ ശേഖറും കാമുകിയും ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *