‘പൊരിഞ്ഞ പോരാട്ടമായിരുന്നു’; വിവാഹവേദിയില്‍ തമ്മില്‍ത്തല്ലി വരനും വധുവും; വീഡിയോ വൈറല്‍

കേട്ടുകേള്‍വിയില്ലാത്ത ആചാരങ്ങളും രീതികളും ഇന്ത്യയിലെ വിവാഹങ്ങളില്‍ ഒട്ടും പുതുമയല്ല. ഓരോ പ്രദേശത്തും പ്രത്യേക വിഭാഗങ്ങള്‍ക്കിടയിലും വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ വ്യത്യസ്തതയുണ്ടാകാം. ഇതിനു പുറമെ വിവാഹവേദിയില്‍ വെച്ച് വരനും വധുവും തമ്മില്‍ തര്‍ക്കമുണ്ടാകുന്നതും ഇടയ്‌ക്കെങ്കിലും വാര്‍ത്തയില്‍ ഇടം പിടിക്കാറുണ്ട്. എന്നാല്‍ ഇതു രണ്ടും ഒരുമിച്ചു സംഭവിച്ചാലോ? അത്തരം ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വിവാഹമണ്ഡപത്തില്‍ ഇരുന്നു പരസ്പരം മര്‍ദ്ദിക്കുന്നകയും ആക്രമിക്കുകയും ചെയ്യുന്ന വധുവിന്റെയും വരന്റെയും ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിവാഹവേഷത്തിലിരുന്ന് തമ്മില്‍ത്തല്ലുന്ന വരന്റെയു വധുവിന്റെയും ചുറ്റും കൂടി നില്‍ക്കുന്ന പലരും ചിരിക്കുന്നതും കാണാം. കാര്യം എന്താണെന്ന് അറിഞ്ഞും അറിയാതെയും നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്.
വിവാഹച്ചടങ്ങിനിടെ വധു വരുനു നേരെ തല്ലാനായി കൈ ഉയര്‍ത്തുന്നതാണ് ചെറുവീഡിയോയുടെ ആദ്യഭാഗത്ത് കാണാനാകുക. എന്നാല്‍ വരന്‍ ഇതു തടഞ്ഞതോടെ വധു ഇയാളെ വീണ്ടും തല്ലാന്‍ ശ്രമിക്കുന്നു. തിരിച്ച് വരനും ആക്രമണം തുടങ്ങിയതോടെ ഇരുവരും തമ്മില്‍ സംഘര്‍ഷം തുടങ്ങി. വരന്‍ വേദിയില്‍ മറിഞ്ഞു വീഴുന്നതും വധു ഇയാളുടെ മേല്‍ ചാടി വീഴുന്നതും വീഡിയോയില്‍ കാണാം. ഇതിനിടയില്‍ ചിലര്‍ ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍ വിവാഹവേദിയിലെ സംഘര്‍ഷത്തിനു പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ടോക്‌സിക് ആയ ചില ദമ്പതികളെ നമുക്ക് അറിയാമല്ലോ എന്ന ക്യാപ്ഷനുമായാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വിഡിയോ പങ്കുവെച്ചിട്ടുള്ളത്.
അതേസമയം, ചുരുങ്ങിയ സമയം കൊണ്ട് വൈറലായ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് എന്താണ് സംഭവിക്കുന്നത് എന്നായിരുന്നു പലരുടെയും ചോദ്യം. എന്തിനാണ് വിവാഹവേദിയില്‍ വെച്ച് തമ്മിലടിക്കുന്നതെന്നും വീട്ടിലെത്തുന്നതു വരെ ഇവര്‍ക്ക് കാത്തിരുന്നു കൂടേ എന്നും മറ്റു ചില!ര്‍ ചോദിച്ചു. അതേസമയം, ജീവിതാന്ത്യം വരെയുള്ള പ്രതിജ്ഞാബദ്ധത ഇങ്ങനെയാണ് തുടങ്ങുന്നതെന്നായിരുന്നു മറ്റൊരാളുടെ പരിഹാസം.
അതേസമയം, വിവാഹവേദിയില്‍ വെച്ചു തന്നെ പരസ്പരം തമ്മില്‍ തല്ലുന്ന ദമ്പതികള്‍ അധികകാലം ഒരുമിച്ച് ജീവിക്കില്ലെന്നായിരുന്നു ചില!ര്‍ കമന്റ് ചെയ്തത്.
ഇത് ഒരു അറേഞ്ച്ഡ് വിവാഹമാണെന്ന് ചിലര്‍ പ്രവചിച്ചപ്പോള്‍ വിവാഹം വേണോ എന്ന് ഇരുവരും ഒന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതേസമയം, ഏതെങ്കിലും യൂട്യൂബ് ചാനലിനു വേണ്ടിയുള്ള അഭിനയമാകാന്‍ സാധ്യതയുണ്ടെന്നും മറ്റു ചിലര്‍ ചൂണ്ടിക്കാട്ടി. അതേസമയം, നേപ്പാളിലെ വിവാഹച്ചടങ്ങില്‍ ഇങ്ങനെയാരു ആചാരമുണ്ടെന്നും കാണുമ്പോള്‍ വലിയ ബഹളമായി തോന്നുമെങ്കിലും എല്ലാവരും ഇത് ആസ്വദിക്കാറുണ്ടെന്നും മറ്റൊരാള്‍ കമന്റില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *