പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി; ഒരാള്‍ അറസ്റ്റില്‍

കോ​ഴി​ക്കോ​ട്​: പ​തി​നാ​റു വയസുകാരിയെ മയക്കുമരുന്ന് നല്‍കി ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ല്‍ ഒ​രാ​ള്‍​കൂ​ടി അറസ്റ്റില്‍.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ പു​റ​ക്കാ​ട്ടി​രി സ്വ​ദേ​ശി അ​രു​ണ്‍ (27) ആ​ണ് സി​റ്റി ക്രൈം ​സ്ക്വാ​ഡും ഡ​ന്‍​സാ​ഫും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അറസ്റ്റിലായത്‌. വ​യ​നാ​ട്ടി​ലെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​ശേ​ഷം ടൗ​ണ്‍ അ​സി. ക​മീ​ഷ​ണ​ര്‍ പി. ​ബി​ജു​രാ​ജ് അ​റ​സ്റ്റ് ചെ​യ്തു.

അ​രു​ണും പ്രധാന​പ്ര​തി നാ​സ​റും മു​ന്‍​കൂ​ട്ടി പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ശേ​ഷം പെ​ണ്‍​കു​ട്ടി​യെ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യെ​ന്നാ​ണ്​ പോലീസ്​ പ​റ​യു​ന്ന​ത്.16കാ​രി​യെ ക​ര്‍​ണാ​ട​ക​യി​ലെ ച​ന്ന​പ​ട്ട​ണ​ത്തി​ന​ടു​ത്തു​നി​ന്നാ​ണ്​ എ​ല​ത്തൂ​ര്‍ പോലീസ് മോ​ചി​പ്പി​ച്ച​ത്. മു​ഖ്യ​പ്ര​തി നാ​സ​റി​നെ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ചോ​ദ്യം​ചെ​യ്യ​ലി​ലാ​ണ് സം​ഘ​ത്തെ​ക്കു​റി​ച്ച്‌ കൂ​ടു​ത​ല്‍ വി​വ​രം കിട്ടിയത്.

ത​ല​ക്കു​ള​ത്തൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക്കെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​ക്ഷോ​ഭം ശക്തമാക്കുന്നതിനിടെയാണ് സം​ഘ​ത്തി​ലെ ഒ​രാ​ള്‍​കൂ​ടി ​പി​ടി​യി​ലാ​യ​ത്. ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എം. ​ഷാ​ലു, എ. ​പ്ര​ശാ​ന്ത്കു​മാ​ര്‍, സി.​കെ. സു​ജി​ത്ത്, ബി​ജു​മോ​ഹ​ന്‍, എ​സ്. ദീ​പ്തീ​ഷ്, ഡ​ന്‍​സാ​ഫ് അ​സി. എ​സ്.​ഐ മ​നോ​ജ് എ​ട​യേ​ട​ത്ത്, സി.​പി.​ഒ​മാ​രാ​യ അ​ര്‍​ജു​ന്‍, അ​ജി​ത്ത് കാ​ര​യി​ല്‍, സു​നോ​ജ്, സൈ​ബ​ര്‍ വി​ദ​ഗ്ധ​ന്‍ പി.​കെ. വി​മീ​ഷ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട​താ​ണ്​ അ​ന്വേ​ഷ​ണ സം​ഘം.

Leave a Reply

Your email address will not be published. Required fields are marked *