കോണ്‍ഗ്രസ് എംഎല്‍എയുടെ മരുമകന്‍ മദ്യപിച്ച്‌ കാറോടിച്ചു, പിന്നാലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; ആറ് പേര്‍ കൊല്ലപ്പെട്ടു

അഹമ്മദാബാദ് : കോണ്‍ഗ്രസ് എംഎല്‍എയുടെ മരുമകന്റെ കാര്‍ ഇടിച്ച്‌ ആറ് പേര്‍ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് സംഭവം.

എസ്‌യുവി കാര്‍ ഓട്ടോറിക്ഷയിലേക്കും ബൈക്കിലേക്കും ഇടിച്ച്‌ കയറുകയായിരുന്നു. സോജിത്ര മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ പുനംഭായ് മദാഭായ് പര്‍മറിന്റെ മരുമകന്‍ ഖേതന്‍ പധ്യാറിന്റെ കാറാണ് അപകടത്തില്‍ പെട്ടത്.

ആനന്ദ് നഗരത്തിലെ സംസ്ഥാന പാതയില്‍ സോജിത്ര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. കാര്‍ പിന്നില്‍ നിന്ന് വന്ന് ഓട്ടോറിക്ഷയെയും ബൈക്കിനെയും ഇടിക്കുകയായിരുന്നു. എംഎല്‍എയുടെ മരുമകന്‍ മദ്യപിച്ച നിലയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്. കാറില്‍ ഉണ്ടായിരുന്ന നാല് പേരും ബൈക്കില്‍ ഉണ്ടായിരുന്ന രണ്ട് പേരും മരിച്ചു. കാറിന്റെ ഡ്രൈവര്‍ ആശുപത്രിയിലാണ്.

നവഗഢ് ഗ്രാമത്തിലെ താമസക്കാരായ ജിയാബെന്‍ മിസ്ത്രി, ജാന്‍വിബെന്‍ മിസ്ത്രി, ഇവരുടെ അമ്മ വിനാബെന്‍ മിസ്ത്രി, ഓട്ടോറിക്ഷാ ഡ്രൈവറായ യാസന്‍ വോറ, ആനന്ദ് സ്വദേശികളായ യോഗേഷ് ഒഡ്, സന്ദീപ് ഒഡ് എന്നിവരാണ് മരിച്ചത്. വിനാബെന്‍, ജിയ, ജാന്‍വി എന്നിവര്‍ ഓട്ടോറിക്ഷയിലും യോഗേഷും സന്ദീപും മോട്ടോര്‍ സൈക്കിളിലും യാത്ര ചെയ്യുകയായിരുന്നു. നാലുപേര്‍ സംഭവസ്ഥലത്തുവെച്ചും രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *