ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാംഗ് ശ്രീലങ്കന്‍ തുറമുഖത്ത് എത്തി. ഹമ്ബന്‍ടോട്ട തുറമുഖത്താണ് കപ്പല്‍ നങ്കൂരമിട്ടത്.22 വരെ തുറമുഖത്ത് നങ്കൂരമിടാനാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ഇന്ത്യയുടെയും അമേരിക്കയുടെയും എതിര്‍പ്പ് മറികടന്നാണ് കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് എത്തിയത്.
ഹമ്ബന്ടോട്ടയ്ക്ക് 600 നോട്ടിക്കല്‍ മൈല്‍ അകലെ ഏതാനുംദിവസമായി കപ്പല്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ കപ്പലിന് ശ്രീലങ്ക പ്രവേശനാനുമതി നല്‍കുകയായിരുന്നു. സുരക്ഷാ-സാമ്ബത്തിക താത്പര്യങ്ങള്‍ പരിഗണിച്ച് കപ്പലിന്റെ നീക്കം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
