രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനമാണ് കേരളലോട്ടറി നല്കുന്നത്: ധനമന്ത്രി ‌

തിരുവനന്തപുരം: പൊതുജനങ്ങളും തൊഴിലാളികളും സര്‍ക്കാരും സംയുക്തമായി നടത്തുന്ന ജനകീയ കൂട്ടായ്മയാണ് കേരള ലോട്ടറിയെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.

ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.

കാലാവധി പൂര്‍ത്തീകരിച്ച ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ യാത്രയയപ്പില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനമാണ് കേരള ലോട്ടറി നല്‍കുന്നത്. ലോട്ടറി സമ്മാനാര്‍ഹരാകുന്ന വ്യക്തികള്‍ക്ക് സാമ്ബത്തിക അച്ചടക്കം ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശീലനം നല്‍കും.

ചിട്ടയാര്‍ന്ന തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനവും ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തങ്ങളും തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷിത്വം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാലാവധി പൂര്‍ത്തിയാക്കിയ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും ഉദ്യാഗസ്ഥര്‍ക്കും ചടങ്ങില്‍ മന്ത്രി ഉപഹാരങ്ങള്‍ കൈമാറി. ചടങ്ങില്‍ ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സി ഇ ഒ എബ്രഹാം റെന്‍ സ്വാഗതം ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *