കെഎസ്‌ആര്‍ടിസി ശമ്ബള പ്രശ്നം; യൂണിയനുകളുമായി മന്ത്രിതല ചര്‍ച്ച

തിരുവനന്തപുരം: കെഎസ്‌ആ‍ര്‍ടിസിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ ഇന്ന് യൂണിയനുകളുമായി ചര്‍ച്ച നടത്തും.

യൂണിയനുകളുമായുള്ള ചര്‍ച്ചയില്‍ ഗതാഗത-തൊഴില്‍ വകുപ്പുകളിലെ മന്ത്രിമാര്‍ പങ്കെടുക്കും. അംഗീകൃത യൂണിയന്‍ പ്രതിനിധികളേയും മാനേജ്മെന്റ് പ്രതിനിധികളേയുമാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് ചര്‍ച്ചയില്‍ പ്രാമുഖ്യം നല്‍കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ഇന്നലെ വ്യക്തമാക്കിയിരുന്നു.

എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്ബളം നല്‍കണം, 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അടിച്ചേല്‍പ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളി യൂണിയനുകള്‍ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം, കെഎസ്‌ആര്‍ടിസിയിലെ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഭൂരിഭാ​ഗം തൊഴിലാളികള്‍ക്കും ജൂലൈയിലെ ശമ്ബളം ലഭിച്ചിട്ടില്ല.

ജൂലൈ മാസത്തെ ശമ്ബളം നല്‍കാനായി 10 ദിവസം കൂടി സാവകാശം വേണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ബുധനാഴ്ച്ച കെഎസ്‌ആര്‍ടിസി സത്യവാങ്മൂലം നല്‍കിയിരുന്നു. ശമ്ബളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശമ്ബള കാര്യത്തില്‍ ഹൈക്കോടതിക്ക് നല്‍കിയ വാക്ക് പാലിക്കാനാകാത്ത മാനേജ്മെന്‍റിനേയും സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *