കാബൂള്‍: () അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലെ പള്ളിയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു.
40ല്‍ അധികം പേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപോര്‍ടുകള്‍ നല്‍കുന്ന സൂചന.
ബുധനാഴ്ച വൈകിട്ട് പ്രാര്‍ഥന നടക്കുന്ന സമയത്തായിരുന്നു ദാരുണ സംഭവം. വടക്കുപടിഞ്ഞാറന്‍ കാബൂളിലാണ് സ്‌ഫോടനമുണ്ടായത്. ഉഗ്ര സ്‌ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടു സംഭവിച്ചു.
അഫ്ഗാനിസ്താനില്‍ താലിബാന്‍ വീണ്ടും ഭരണം ഏറ്റെടുത്ത് ഒരു വര്‍ഷം തികയുന്ന ആഴ്ചയിലാണ് ഞെട്ടിക്കുന്ന സ്‌ഫോടനം നടന്നിരിക്കുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
