കല്‍പറ്റ: കുട്ടികളിലും ഗര്‍ഭിണികളിലും കൗമാരക്കാരിലുമുള്ള പോഷകക്കുറവ് പരിഹരിക്കാനെന്ന പേരില്‍ കൃത്രിമ വിറ്റാമിനുകളും ധാതുക്കളും ചേര്‍ത്ത അരി വിതരണം പിന്‍വലിക്കണമെന്ന് വയനാട്ടിലെ കര്‍ഷക – പരിസ്ഥിതി – ആദിവാസി- സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇന്ത്യക്കകത്തും പുറത്തുമുള്ള ആരോഗ്യവിദഗ്‌ധര്‍ ഇത്തരം പോഷക ഇടപെടലുകളുടെ ആരോഗ്യ പ്രത്യാഘാതങ്ങളും അപകടങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇവയുടെ ഗുണ-ദോഷ വശങ്ങളെക്കുറിച്ച് വ്യക്തമായ പഠനങ്ങള്‍ ലഭ്യമെല്ലന്നിരിക്കെ ഈ പദ്ധതി നടപ്പാക്കുന്നത് വയനാടന്‍ ജനതയോടും കാര്‍ഷിക സംസ്കൃതിയോടും വൈവിധ്യമാര്‍ന്ന കാര്‍ഷിക- ഭക്ഷണ പാരമ്ബര്യത്തോടുമുള്ള വെല്ലുവിളിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ആസ്പിരേഷണല്‍ ജില്ല പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്.
പൊതുവിതരണ സംവിധാനത്തെ ഭക്ഷണത്തിനായി ആശ്രയിക്കുന്ന ജനതയുടെ മേല്‍ കൃത്രിമ സമ്ബുഷ്‌ടീകരണം നടത്തിയ അരി നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.
തലിസീമിയ രോഗമുള്ളവര്‍ക്കും കുറഞ്ഞ അളവില്‍ ഇരുമ്ബ് അടങ്ങിയ ഭക്ഷണം കഴിക്കുന്ന ജനവിഭാഗങ്ങള്‍ക്കും ഇരുമ്ബ് കൃത്രിമമായി സമ്ബുഷ്‌ടീകരിച്ച ഭക്ഷണം നിര്‍ദേശിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ മുന്നറിയിപ്പുകള്‍ അവഗണിച്ച് കൃത്രിമമായി സമ്ബുഷ്‌ടീകരിച്ച അരി വിതരണം ചെയ്യുന്നത് തികച്ചും അശാസ്ത്രീയമായ നടപടിയാണ്.
ജനങ്ങളെ പരീക്ഷണവസ്തുക്കളും ഗിനിപ്പന്നികളുമാക്കി മാറ്റുന്ന പദ്ധതികള്‍ എതിര്‍ക്കപ്പെടുക തന്നെ വേണമെന്നും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത ജൈവ കര്‍ഷകന്‍ രാജേഷ് കൃഷ്ണന്‍, ദേശീയ ആദിവാസി ഫെഡറേഷന്‍ നേതാവ് ബാലന്‍ പൂതാടി, ആദിവാസി ഫെഡറേഷന്‍ നേതാവ് എം. നാരായണന്‍, ഡോ.ടി.ആര്‍. സുമ, എന്‍. ബാദുഷ, കെ.ജി. അഡ്വ. രാമചന്ദ്രന്‍, എന്‍. ദിലീപ് കുമാര്‍, പി. ഹരിഹരന്‍, തോമസ് അമ്ബലവയല്‍, മറുകര ഗംഗാധരന്‍ തുടങ്ങിയവര്‍ വ്യക്തമാക്കി.
