വിദ്യാര്‍ഥി സംഘര്‍ഷം; 13 പേര്‍ക്ക് പരിക്ക്

സുല്‍ത്താന്‍ ബത്തേരി: അല്‍ഫോണ്‍സ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജൂനിയര്‍, സീനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം.

14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുറ്റക്കാരായ വിദ്യാര്‍ഥികളെ കോളജ് അധികൃതര്‍ സസ്പെന്റ് ചെയ്തു. രണ്ടാം വര്‍ഷ ടൂറിസം ബിരുദ വിദ്യാര്‍ഥികളെ ക്ലാസില്‍ കയറി മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ മര്‍ദിച്ചുവെന്നാണ് മര്‍ദനമേറ്റ വിദ്യാര്‍ഥികള്‍ പറയുന്നത്. സാരമായി പരിക്കേറ്റ ഷിയാസ്, സിനാന്‍ എന്നിവര്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മൂക്കിനും ഷോള്‍ഡറിനുമാണ് പരിക്ക്. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സക്കു ശേഷം വീടുകളിലേക്ക് മടങ്ങി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രണ്ടാം വര്‍ഷ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് വിദ്യാര്‍ഥികളും സീനിയേഴ്സും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇത് അധ്യാപകര്‍ ഇടപെട്ട് പറഞ്ഞുതീര്‍ത്തെങ്കിലും പിന്നീട് ചില വാട്സ് ആപ് മെസേജുകളുമായി ബന്ധപ്പെട്ട് വീണ്ടും തര്‍ക്കമുണ്ടാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *