നടിയെ ആക്രമിച്ചകേസ്; കോടതിമാറ്റത്തിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റത്തിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി കൗസര്‍ എടപ്പഗത്ത് പിന്മാറി.

പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ മേല്‍നോട്ടത്തിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ജഡ്ജി എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് സ്ഥലം മാറിയ സാഹചര്യത്തില്‍ കേസും അങ്ങോട്ട് മാറ്റുകയായിരുന്നു.ഈ കോടതി മാറ്റത്തിനെതിരെയാണ് അതിജീവിത ഹര്‍ജി നല്‍കിയത്. ഇതേ കേസില്‍ മുന്‍പ് മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *