മതേതരത്വത്തിന്‍റെ പേര് പറഞ്ഞവര്‍ മതം പറഞ്ഞ് എല്ലാം ഹൈജാക്ക് ചെയ്യുന്നു -വെള്ളാപ്പള്ളി

തൃപ്പൂണിത്തുറ: മതേതരത്വത്തിന്റെ പേര് പറഞ്ഞവര്‍ അവരുടെ മതം പറഞ്ഞ് എല്ലാം ഹൈജാക്ക് ചെയ്യുന്ന സ്ഥിതിയാണുള്ളതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

തൃപ്പൂണിത്തുറയില്‍ കണയന്നൂര്‍ യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാം മതേതരത്വമാണ്. എന്നാല്‍, മതേതരത്വത്തിന്റെ പേര് പറഞ്ഞവര്‍ എല്ലായിടത്തും അവരവരുടെ മതം പറഞ്ഞ് എല്ലാം ഹൈജാക്ക് ചെയ്യുന്ന സ്ഥിതിയാണ്. തിരുവനന്തപുരത്ത് ഒരു സമുദായക്കാര്‍ സര്‍ക്കാരിനെ കുഞ്ചിക്കുപിടിച്ച്‌ നിര്‍ത്തുന്നത് കണ്ടില്ലേ? ആ സമുദായത്തിന് വേണ്ടി അവരുടെ ആത്മീയ നേതാക്കള്‍ വരെ ഉടുപ്പിട്ട് സെക്രട്ടറിയേറ്റിന് മുന്നിലേക്ക്‌ സമരം ചെയ്യാന്‍ വന്നുവെന്നും വെളളാപ്പളളി പറഞ്ഞു.

ജാതി വിവേചേനം ഇല്ലാതാക്കാനാണ് താന്‍ ജാതി പറയുന്നത്. തുല്യനീതി എല്ലാവര്‍ക്കും കിട്ടണം. ഒപ്പം നിന്ന സമുദായങ്ങള്‍ സംഘടിതമായി ഉയര്‍ന്നു. സമുദായത്തെ തകര്‍ക്കാന്‍ ചില കുലംകുത്തികള്‍ ശ്രമിക്കുന്നുണ്ട്. കുലംകുത്തികള്‍ ഈഴവ സമുദായത്തില്‍ കടന്നു വരുന്നുണ്ട്. അതിനെതിരെ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *