സുരഭിക്കവലയില്‍ കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തി

പുല്‍പള്ളി: സുരഭിക്കവലയില്‍ കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം പ്രദേശവാസികളില്‍ ചിലരുടെ തോട്ടങ്ങളില്‍ കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ആരാഞ്ഞിരുന്നു.

സമീപകാലത്ത് മേയാന്‍ വിട്ട പശുക്കിടാവിനെയും കടുവ ആക്രമിച്ച്‌ കൊന്നിരുന്നു. പുല്‍പള്ളി ടൗണില്‍നിന്ന, ഏറെ അകലെയല്ലാത്ത സ്ഥലമാണ് ഇത്. കടുവ ചില തോട്ടങ്ങളിലൂടെ തലങ്ങുംവിലങ്ങും നടന്നതായി കാല്‍പാടുകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

വനപാലകര്‍ സ്ഥലത്തെത്തിയാണ് കാല്‍പാടുകള്‍ കടുവയുടേതാണെന്ന് ഉറപ്പിച്ചത്. ക്ഷീരകര്‍ഷകര്‍ ധാരാളമുള്ള പ്രദേശം കൂടിയാണിത്. കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആളുകള്‍ ഭീതിയിലാണ്. പ്രദേശവാസിയുടെ പശുക്കിടാവിനെ ഈ അടുത്ത് കടുവ കൊലപ്പെടുത്തിയിരുന്നു. പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *