പതിനാലുകാരനെ നിരന്തരം പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട് തിരുമിറ്റക്കോടില്‍ പതിനാല് വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. തമിഴ്‌നാട് നീലഗിരിക്കോട്ട സ്വദേശി ഇര്‍ഷാദ് അലിയെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂര്‍ മതപഠനശാലയിലെ വിദ്യാര്‍ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ടതോടെ വീട്ടുകാര്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്തായത്. പിന്നാലെ കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ മറ്റൊരു മദ്രസ അധ്യാപകന്‍ കൂടി പ്രതിയെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *