പ്ര​ധാ​ന​മ​ന്ത്രി​യെ വീണ്ടും രൂക്ഷമായി വി​മ​ര്‍​ശി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി

ഡ​ല്‍​ഹി: ഗു​ജ​റാ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി.

ഈ​സ് ഓ​ഫ് ഡൂ​യിം​ഗ് ബി​സി​ന​സ് സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഗു​ജ​റാ​ത്ത് മു​ന്നി​ലാ​ണെ​ന്ന് പ​റ​ഞ്ഞാ​ല്‍ മ​യ​ക്കു​മ​രു​ന്ന് വ്യാപാ​രം എ​ളു​പ്പ​മാ​ണെ​ന്നാ​ണോ അ​ര്‍​ഥ​മാ​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം.

ഗാ​ന്ധി​യു​ടെ​യും പ​ട്ടേ​ലി​ന്‍റെ​യും നാ​ട്ടി​ല്‍ ഇ ​ത്ത​രം നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഉ​ത്ത​രം പ​റ​ഞ്ഞേ മ​തി​യാ​കു​വെ​ന്നും രാ​ഹു​ല്‍ ട്വീ​റ്റ് ചെ​യ്തു. തു​ട​ര്‍​ച്ച​യാ​യി മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യി​ട്ടും തു​റ​മു​ഖ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​നെ ഇ​നി​യും പി​ടി​കൂ​ടി​യി​ട്ടി​ല്ല. പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ധി​ക​കാ​ലം മൗ​നം പാ​ലി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും രാ​ഹു​ല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *