വിവാഹ ക്ഷണക്കത്തില്‍ മേല്‍വിലാസത്തിന് പകരം ‘പോണ്‍ഹബ്ബ്’ അഡ്രസ്; പിന്നാലെ ക്ഷമാപണവുമായി യുവതി

വിവാഹം എന്നത് ഏറ്റവും മനോഹരമായ കാര്യമാണ്. എന്നാല്‍, അതിനൊപ്പം തന്നെ വളരെയധികം ടെന്‍ഷനുകളും ആശങ്കകളും ഉണ്ടാകാറുണ്ട്. വരനും വധുവും മാത്രമല്ല ഇവരുടെ കുടുംബാങ്ങള്‍ക്കും ഇത് വലിയ പ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കാറുണ്ട്.
ഒരു വിവാഹ ക്ഷണക്കത്ത് തയ്യാറാക്കുമ്പോള്‍ നിര്‍ബന്ധമായും ഒരു പ്രൂഫ് റീഡര്‍ ആവശ്യമാണെന്നാണ് ഈ സംഭവം അറിയുമ്പോള്‍ മനസ്സിലാകുക. അത്തരത്തില്‍ ഗുരുതരമായ ഒരു അബദ്ധമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. സ്വന്തം വിവാഹക്ഷണക്കത്തില്‍ പോണ്‍ഹബ്ബിന്റെ യുആര്‍എല്‍ ആണ് നല്‍കിയാണ് യുവതി പുലിവാല് പിടിച്ചിരിക്കുന്നത്.
ടിക് ടോക്കിലെ squdward.tentacles എന്ന പേരില്‍ ഉള്ള യുവതിക്കാണ് കൈയ്യബദ്ധം പറ്റിയിരിക്കുന്നത്. തന്റെ വിവാഹത്തിന് നീലച്ചിത്രങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റായ പോണ്‍ഹബ്ബിലേക്ക് എത്തുക എന്നായായിരുന്നു ഇവര്‍ ക്ഷണിച്ചത്. ടിക്ടോക്കിലൂടെയാണ് തനിക്ക് പറ്റിയ അബന്ധം ഇവര്‍ തുറന്ന് പറഞ്ഞത്. വധുവിന് തന്നെയാണ് സ്വന്തം വിവാഹ ക്ഷണക്കത്തില്‍ പോണ്‍ സൈറ്റിന്റെ ലിങ്ക് വെച്ച് പുലിവാല് പിടിച്ചത് എന്നതാണ് മറ്റൊരു രസകരമായ കാര്യം.
ഒരു തമാശയ്ക്ക് വേണ്ടിയാണ് വധു ഇത്തരത്തില്‍ പോണ്‍ സൈറ്റിന്റെ ലിങ്ക് വച്ചത്. പിന്നീട്, തമാശ കാര്യമാകുകയായിരുന്നു. എന്നാല്‍, ഇത് പ്രിന്റ് ചെയ്ത് അതിഥികളുടെ കയ്കളില്‍ എത്തിയപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് ബോധ്യമായത്. പിന്നാലെ തന്നെ ടിക് ടോക്കില്‍ എത്തിയ ക്ഷമാപണവുമായി രംഗത്തുവന്നു.
‘എനിക്ക് ഇന്ന് മെയിലില്‍ എന്റെ വിവാഹ ക്ഷണക്കത്തുകള്‍ ലഭിച്ചു, അത് വളരെ ആവേശത്തിലാകുകയും ചെയ്തു. പക്ഷെ, ഞാന്‍ ഒരു വലിയ തെറ്റ് ചെയ്തു എന്നതൊഴിച്ചാല്‍, മറ്റൊന്നും ഉണ്ടായിട്ടില്ല. ഈ സംഭവമാണ് ഞാന്‍ നിങ്ങളുമായി പങ്കിടാന്‍ പോകുന്നു. അതിനാല്‍ മറ്റ് പെണ്‍കുട്ടികള്‍ അതേ തെറ്റ് ആവര്‍ത്തിക്കരുത്, കാരണം ഇത് വളരെ സാധാരണമാണെന്ന് എനിക്ക് ഉറപ്പുണ്ട്,’ യുവതി പറഞ്ഞു.
വിവാഹ ക്ഷണക്കത്തില്‍ ഈ വെബ്‌സൈറ്റിന്റെ ലിങ്ക് വെക്കാന്‍ ആയിരുന്നു പദ്ധതി. പക്ഷെ വെബ്‌സൈറ്റ് ഉണ്ടാക്കുന്നതിന് മുന്‍പ് ആവശ്യമായ കാര്യങ്ങള്‍ എഴുതി തയ്യാറാക്കി. ഈ സമയത്ത് ഒരു തമാശയ്ക്ക് വേണ്ടിയാണ് പോണ്‍ഹബ്ബിന്റെ അഡ്രസ് കൂട്ടിചേര്‍ത്തത്. എന്നാല്‍, പ്രശ്‌നമായത് ഇക്കാര്യം വച്ചത് മറന്നുപോയതോടെയാണ്. പിന്നാലെ തന്നെ പ്രിന്റ് ചെയ്യാന്‍ കൊടുക്കുകയും ചെയ്തു. എന്നാല്‍, ഇത് വായിച്ച് നോക്കാതെ വിതരണം ചെയ്തതോടെയാണ് കൈയ്യില്‍ നിന്നും പോയത്.
പിന്നീട്, ആളുകള്‍ കാര്‍ഡ് വായിച്ചതിന് ശേഷം വിവരം അറിയിച്ച് വിളിച്ചതോടെയാണ് യുവതിക്ക് കാര്യം മനസ്സിലായത്. പിന്നാലെ തന്നെ അമ്മയോടും മറ്റ് ബന്ധുക്കളോടും ക്ഷമ അപേക്ഷിച്ച് വരികയും ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *