കോൺഗ്രസിന് വൻ തിരിച്ചടി നൽകി മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്ന് രാജിവച്ചു. കോൺഗ്രസിൻറെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാജിവച്ചത്. കോൺഗ്രസിൻറെ തല മുതിർന്ന നേതാവാണ് പാർട്ടിയിൽ നിന്ന് പടിയിറങ്ങുന്നത്. അര നൂറ്റാണ്ടിലേറെയായി കോൺഗ്രസിൽ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്.പ്രവർത്തക സമിതി യോഗത്തിന് തൊട്ടുമുൻപാണ് ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടത്. നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്നാണ് തീരുമാനം. മാസങ്ങളായി കോൺഗ്രസ് നേതൃത്വവുമായി അദ്ദേഹം അകൽച്ചയിലായിരുന്നു. കോൺഗ്രസിൻറെ കശ്മീരിലെ മുഖമായി അറിയപ്പെട്ടിരുന്ന ഗുലാം നബിയുടെ രാജി പാർട്ടിക്ക് വലിയ തിരിച്ചടിയാണ്.
