പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍

പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് സംഭവം.

ഇടവ പാറയില്‍ മൂടില്ലാവിള സുഗന്ധാലയം വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന എസ്. രഞ്ജിത്ത് (21) ആണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അസഹനീയമായ വയറുവേദനയുമായാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പത്താംക്ലാസുകാരി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. 8-ാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയുമായി പ്രതി പ്രണയത്തിലായിരുന്നു. വര്‍ക്കല ഡി.വൈ.എസ്‌.പി പി. നിയാസ്, വര്‍ക്കല എസ്‌.എച്ച്‌.ഒ സനോജ്.എസ് എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *