ഗോവിന്ദന്‍ മാഷുടെ അറിവും പരിചയവും സിപിഐഎമ്മിനെ നയിക്കാന്‍ സഹായിക്കും: വെള്ളാപ്പള്ളി നടേശന്‍

ഗോവിന്ദന്‍ മാഷുടെ അറിവും പരിചയവും സിപിഐഎമ്മിനെ നയിക്കാന്‍ സഹായിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍.

നല്ല രീതിയില്‍ ചുമതല വഹിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് വെള്ളാപ്പള്ളി ആശംസിച്ചു.

ആദ്യമന്ത്രിസഭ കഴിവ് തെളിയിച്ചതുകൊണ്ടാണ് തുടര്‍ഭരണം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം മന്ത്രിസഭയിലെ പുതുമുഖങ്ങളും കഴിവു തെളിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, സജി ചെറിയാന്‍ നല്ല മന്ത്രിയായിരുന്നെന്നും വകുപ്പ് നന്നായി കൈകാര്യം ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാന്‍ തിരികെ മന്ത്രിസഭയിലേക്ക് വരാന്‍ കൊള്ളാവുന്ന ആളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പിണറായി മിടുക്കനായ ഭരണാധികാരിയാണെന്നും അതുകൊണ്ടാണ് ഗവര്‍ണറുമായി ഏറ്റുമുട്ടലിന് പോകാത്തതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *