റഫാല്‍ കേസില്‍ പുതിയ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിംകോടതി. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി തള്ളി.
ദസോള്‍ട്ട് ഏവിയേഷനെതിരായ അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും അന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
റഫാല്‍ കരാറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വീണ്ടും അന്വേഷിക്കണമെന്ന ആവശ്യവുമായാണ് ഒരു അഭിഭാഷകന്‍ സുപ്രിംകോടതിയെ സമീപിച്ചത്. പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ കേസ് വീണ്ടും അന്വേഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍്റെ ആവശ്യം. എന്നാല്‍, ഇത് കോടതി തള്ളി. നേരത്തെ തന്നെ ഈ വിഷയത്തില്‍ അന്വേഷണം നടത്തിയതാണെന്നും പുതിയ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
റഫാല്‍ യുദ്ധവിമാന കരാറില്‍ ഇടനിലക്കാരന് ദസോള്‍ട്ട് ഏവിയേഷന്‍ കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തല്‍ വന്നതിന്‍്റെ പശ്ചാത്തലത്തിലാണ് സുപ്രിംകോടതിയില്‍ അഭിഭാഷകന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഫ്രഞ്ച് ഓണ്‍ലൈന്‍ ജേണലായ മീഡിയപാര്‍ട്ടിന്റേതാണ് പുതിയ വെളിപ്പെടുത്തല്‍. 7.5 മില്യണ്‍ യൂറോ ഇടനിലക്കാരന് കൈക്കൂലി നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
വ്യാജ ഇന്‍വോയിസ് ആണ് പണം കൈമാറാനായി ദസോള്‍ട്ട് ഏവിയേഷന്‍ ഉപയോഗിച്ചത്. 2018ല്‍ തന്നെ കൈക്കൂലി കൈമാറിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടും അന്വേഷിക്കുന്നതില്‍ ഏജന്‍സികള്‍ക്ക് വീഴ്ച സംഭവിച്ചതായും മീഡിയപാര്‍ട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
7.5 ബില്ല്യണ്‍ യൂറോയ്ക്കാണ് ഇന്ത്യ ദസോള്‍ട്ട് ഏവിയേഷനില്‍ നിന്ന് 36 പോര്‍വിമാനങ്ങള്‍ വാങ്ങിയത്. മൗറീഷ്യസ് ആസ്ഥാനമായ ഇന്റര്‍സ്‌റ്റെല്ലാര്‍ ടെക്‌നോളജീസ് എന്ന കമ്ബനി മുഖേനെയാണ് കോഴപ്പണം കൈമാറിയിരിക്കുന്നത്. ഐടി കരാറുകളുടേയും മറ്റ് ബില്ലുകളുടേയും മറവിലാണ് സുഷിന്‍ ഗുപ്ത എന്ന ഇടനിലക്കാരന് പണം കൈമാറിയത്.
കോഴ കൈമാറിയതിന്റെ വിവരങ്ങള്‍ ലഭിച്ച് 13 ദിവസം കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. വിവരങ്ങള്‍ ലഭിച്ചിട്ടും അന്വേഷിക്കാന്‍ സിബിഐയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ തയ്യാറായില്ലെന്ന് മീഡിയപാര്‍ട്ട് ആരോപിക്കുന്നു.
