പലന്‍പുര്‍ (ഗുജറാത്ത്): കാമുകന്റെ സഹായത്തോടെ മൂന്ന് മക്കളെ യുവതി കനാലിലേക്ക് വലിച്ചെറിഞ്ഞു. വടക്കന്‍ ഗുജറാത്തിലെ തരാട് താലൂക്കിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടികളെ നര്‍മ്മദ കനാലിലേക്ക് വലിച്ചെറിഞ്ഞ ഇവര്‍ സംഭവത്തിന് പിന്നാലെ തന്നെ കനാലില്‍ ചാടി ആത്മഹത്യയും ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവമെന്ന് വാര്‍ത്താ ഏജന്‍സി് റിപ്പോര്‍ട്ട് ചെയ്തത്.
വ്യാഴാഴ്ച പുലര്‍ച്ചെ നര്‍മ്മദാ കനാല്‍ പരിസരത്തുകൂടെ കടന്നുപോയ ആളുകളാണ് മൊബൈല്‍ ഫോണുകളും വെള്ളത്തില്‍ ഒഴുകുന്ന നിലയില്‍ രണ്ട് മൃതദേഹങ്ങളും കണ്ടതെന്ന് ചന്ധര്‍ ഗ്രാമത്തിലെ മുന്‍ സര്‍പഞ്ച്, മാഫാജി പട്ടേല്‍ പറഞ്ഞു. വിവരമറിഞ്ഞ താന്‍ ഉടന്‍ പോലീസിനെ വിളിച്ചു. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തി.
ഒരു മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ ബെല്ലടിക്കുന്നുണ്ടായിരുന്നു. ഞാനതെടുത്തപ്പോള്‍ ദേതാലി ഗ്രാമത്തില്‍ നിന്ന് മുക്തബെന്‍ താക്കോര്‍ എന്ന സ്ത്രീയേയും മൂന്ന് മക്കളെയും കാണാതായി എന്നും അവരെ കണ്ടെത്താന്‍ കുടുംബാംഗങ്ങള്‍ വിളിക്കുകയാണെന്ന് മനസിലാക്കി. രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചതായി ഞാന്‍ വിളിച്ചയാളോട് പറഞ്ഞു.
മുക്തബെന്നിന്റെ ഭര്‍തൃപിതാവ് സ്ഥലത്തെത്തി, ഈശ്വര്‍ഭായിയുടെ ഭാര്യയെയാണ് കാണാതായതെന്നും മൂന്ന് കുട്ടികളുണ്ടെന്നും പറഞ്ഞു. അവരില്‍ ഒരാള്‍ പെണ്‍കുട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കൂലിപ്പണിക്കാരനായ ഈശ്വര്‍ഭായി കഴിഞ്ഞ ഏതാനും മാസങ്ങളായി ഗാന്ധിനഗറിന് സമീപമാണ് ജോലി ചെയ്തിരുന്നത്. 15 ദിവസം മുമ്പ് ഇയാള്‍ ഗ്രാമത്തിലേക്ക് മടങ്ങുന്നതിന് മുമ്പ്, മുക്തബെനും കുട്ടികളും അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്നു.
ധാരാധര ഗ്രാമത്തില്‍ നിന്നുള്ള ഒരാളുമായി മുക്തബെന് ബന്ധമുണ്ടായിരുന്നു എന്നും മാഫാജി പട്ടേല്‍ പറഞ്ഞു. കാമുകന്റെ കൂടെ കുട്ടികളുമായി യുവതി നാട് വിട്ടതാകാം എന്നാണ് കുടുംബം പറയുന്നത്. ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് കരുതിയത് കൊണ്ടാകാം അവര്‍ കുട്ടികളെ കനാലിലേക്ക് എറിഞ്ഞ് ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നതെന്നും സര്‍പഞ്ച് പറഞ്ഞു. മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്കായി തിരിച്ചില്‍ പുരോഗമിക്കുകയാണ്.
