‘പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുക’, ഭാരത് ജോഡോ യാത്രയെ പരിഹസിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി.

‘യാത്രയില്‍ പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുക’ എന്ന പോസ്റ്റര്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച്‌ കൊണ്ടായിരുന്നു മന്ത്രിയുടെ പരിഹാസം.

ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധിയെ കാണാനെത്തിയവരുടെ പോക്കറ്റടിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. നാലംഗ സംഘം രാഹുല്‍ ഗാന്ധിയെ കാണാന്‍ കാത്തു നിന്ന ആളുകളുടെ പോക്കറ്റടിച്ച വാര്‍ത്തയായിരുന്നു പുറത്ത് വന്നത്. ഇവരെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള സംഘമാണ് യാത്രയില്‍ കടന്ന് കൂടിയത്. സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചിരുന്നു.

ഇന്ന് രാവിലെ നേമത്ത് നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ജോഡോ യാത്ര കടന്നുപോയ കരമന, തമ്ബാനൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പലരുടെയും പേഴ്സും പണവും നഷ്ടപ്പെട്ടതായി പരാതി വന്നിട്ടുണ്ട്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് നാലംഗ സംഘത്തെ തിരിച്ചറിയുകയായിരുന്നു. എല്ലാ സ്റ്റേഷനുകളിലും ഇവരുടെ ചിത്രങ്ങള്‍ എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *