ലോകത്തെ 58 മുന്‍നിര കമ്ബനികളെ നയിക്കുന്നത് ഇന്ത്യയില്‍ നിന്നുളളവര്‍: മന്ത്രി നിര്‍മല സീതാരാമന്‍

വന്‍കിട കമ്ബനികളുടെ ഏറ്റവും മികച്ച തലവന്മാരെ വാര്‍ത്തെടുക്കുന്നത് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസമാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ (Nirmala Sitharaman).

ശനിയാഴ്ച കാഞ്ചീപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഡിസൈന്‍ ആന്‍്റ് മാന്യുഫാക്ചറിങ്ങില്‍ നടന്ന കോണ്‍വൊക്കേഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

എസ് ആന്‍്റ് പിയിലെ മികച്ച 500 കമ്ബനികളുടെ തലവന്മാരില്‍ അമേരിക്കക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യന്‍ വംശജരാണ്. “ആഗോള തലത്തില്‍, നിങ്ങള്‍ക്ക് ഇതിനകം അറിയാവുന്ന കാര്യമായിരിക്കാം ഞാന്‍ പറയുന്നത്, 58 മുന്‍നിര കമ്ബനികളുടെ സിഇഒമാര്‍ ഇന്ത്യന്‍ വംശജരാണ്. മള്‍ട്ടിനാഷനല്‍ സ്ഥാപനങ്ങളായ 11 കമ്ബനികളില്‍ ഇവരുണ്ട്,” സീതാരാമന്‍ പറഞ്ഞു.

ഈ സ്ഥാപനങ്ങള്‍ എല്ലാം ചേര്‍ന്ന് ഒരു ലക്ഷം കോടിയുടെ വരുമാനവും നാല് ലക്ഷം കോടിയുടെ ടേണോവറും ഉണ്ടാക്കുന്നുണ്ട്. ഇന്ത്യയില്‍ വിദ്യാഭ്യാസം ലഭിച്ച 58 സിഇഒമാര്‍ വന്‍കിട സ്ഥാപനങ്ങളുടെ തലവന്മാരായി ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ പോലും നമ്മുടെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താനുള്ള ശ്രമം തുടരേണ്ടതുണ്ടെന്ന് നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം നേട്ടങ്ങള്‍ ആവര്‍ത്തിക്കുന്ന തരത്തില്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ഇന്ത്യ ഒരു കുതിച്ചുചാട്ടത്തിനുള്ള തയ്യാറെടുപ്പിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കക്കാര്‍ കഴിഞ്ഞാല്‍ ആഗോള സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന തലവന്മാര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വംശജരാണെന്ന് പറഞ്ഞ നിര്‍മ്മല, സിലിക്കണ്‍ വാലി സ്റ്റാര്‍ട്ട് അപ്പുകളില്‍ 25 ശതമാനവും നിയന്ത്രിക്കുന്നത് ഇന്ത്യന്‍ വംശജരാണെന്നത് അഭിമാനകരമായ കാര്യമാണെന്നും അഭിപ്രായപ്പെട്ടു.

രാജ്യത്തെ ജനസംഖ്യയില്‍, ജോലി ചെയ്യുന്നവരുടെ എണ്ണം 2028-ല്‍ ചൈനയെ മറികടക്കുമെന്ന്, 2019-ലെ യുഎന്‍ ജനസംഖ്യാ ഡാറ്റയുടെ അടിസ്ഥാനത്തില്‍ മന്ത്രി വ്യക്തമാക്കി. 2036-ഓടെ ജനസംഖ്യയുടെ 65 ശതമാനം പേര്‍ തൊഴിലെടുക്കുന്നവരാകും. 2047 വരെ ഈ സ്ഥിതി തുടരുമെന്നും അവര്‍ പറഞ്ഞു.

വിദ്യാഭ്യാസവും തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടുന്നത് ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ചയിലേക്ക് നയിക്കുമെന്ന് മന്ത്രി തന്‍്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യം ആവശ്യമാണ്. ഇതോടൊപ്പം പരിശീലനവും തുല്യ അവസരവും ലഭ്യമാക്കിയെങ്കില്‍ മാത്രമേ ഇന്ത്യയുടെ വളര്‍ച്ചയ്ക്കായി അവര്‍ക്ക് സംഭാവന നല്‍കാന്‍ കഴിയൂ. ഇന്നുതന്നെ അവര്‍ക്ക് പരിശീലനം നല്‍കേണ്ടതിന്‍്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

ഇന്ത്യന്‍ വംശജയായ ദേവിക ബുല്‍ചന്ദാനിയെ കഴിഞ്ഞ ആഴ്ചയാണ് പരസ്യ ഏജന്‍സിയായ ഒഗില്‍വിയുടെ സിഇഒ ആയി നിയമിച്ചത്. അതിനു മുന്‍പ് കോഫീ ഷോപ്പ് ശൃംഖലയിലെ വന്‍കിട സ്ഥാപനമായ സ്റ്റാര്‍ബക്സിന്‍്റെ തലവനായി മറ്റൊരു ഇന്ത്യാക്കാരനായ ലക്ഷ്മണ്‍ നരസിംഹന്‍ നിയമിതനായിരുന്നു. ആല്‍ഫയുടെ തലവന്‍ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റിന്‍്റെ സത്യ നദെല്ല, ട്വിറ്റര്‍ തലവന്‍ പരാഗ് അഗര്‍വാള്‍, ചാനല്‍ കമ്ബനിയുടെ മേധാവി ലീന നായര്‍ എന്നിവരെല്ലാം ഇന്ത്യന്‍ വംശജരാണ്.

ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ചയില്‍ നമുക്ക് അഭിമാനം തോന്നണമെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന മറ്റൊരു പരിപാടിയില്‍ നിര്‍മ്മല പറഞ്ഞിരുന്നു. സാമ്ബത്തിക നിലയില്‍ 11-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഒരു ദശകം കൊണ്ട് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നത് എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ് എന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *