കൊച്ചി : നിയമപരമായി ഭാര്യ നിലനില്‍ക്കെ മറ്റൊരു വിവാഹം ചെയ്ത റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരായ നവദമ്ബതികളെ സസ്‌പെന്‍ഡ് ചെയ്ത് കളക്ടര്‍.
മരട് സ്വദേശിനിയായ ആദ്യ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് കളക്ടറുടെ നടപടി.
കൊച്ചി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് എം പി പദ്മകുമാറിനെയും ഭാര്യ തൃപ്പൂണിത്തുറ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ടി സ്മിതയെയുമാണ് കളക്ടര്‍ ഡോ. രേണു രാജ് സസ്‌പെന്‍ഡ് ചെയ്തത്.
പദ്മകുമാറും സ്മിതയും കളവംകോടം ശ്രീ ശക്തീശ്വര ക്ഷേത്ത്രതില്‍ വെച്ച് വിവാഹിതരാകുകയായിരുന്നു. ഇതിന്റെ രേഖകള്‍ അടക്കമാണ് ആദ്യഭാര്യ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചാണ് വിവാഹിതനായ പദ്മകുമാര്‍ വീണ്ടും മറ്റൊരു വിവാഹം ചെയ്തത്. അതുപോലെ സര്‍ക്കാര്‍ ജീവനക്കാരിയായ സ്മിത, ഭാര്യയുള്ള ഒരാളെ വിവാഹം കഴിച്ചതും ചട്ട ലംഘനമാണ്. ഇരുവരും സര്‍വീസ് ചട്ടം ലംഘിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി.
