പ്രണയം; അധ്യാപകനും 17കാരിയായ വിദ്യാര്‍ഥിനിയും വനത്തില്‍ മരിച്ച നിലയില്‍

ലഖ്‌നൗ: പ്രണയികളായ അധ്യാപകനെയും പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പതിനേഴുകാരിയെയും നാല്‍പ്പത് വയസായ അധ്യാപകനെയുമാണ് കാട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഷഹാരണ്‍പൂര്‍ ജില്ലയിലാണ് സംഭവം.

ഇരുവരെയും കാട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി അധ്യാപകന്‍ പ്രണയത്തിലായിരുന്നു. സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഇവരെ കാണാതായിരുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം തട്ടിക്കൊണ്ടുപോയതായി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അവര്‍ക്കായി പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

പ്രദേശത്തുനിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം കാട്ടിലേക്ക് പോയത്. അവിടെയെത്തിയപ്പോള്‍ ജീര്‍ണിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. പത്ത് ദിവസത്തെ പഴക്കം മൃതദേഹങ്ങള്‍ക്ക് ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തുനിന്ന് ഒരു ബൈക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്താനായില്ലെന്നും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *