സ്വര്‍ണവില വീണ്ടും കൂടി; പവന് 160 രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,800 രൂപയായി.

ഗ്രാമിന് 20 രൂപയാണ് ഉയര്‍ന്നത്. 4600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 37,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ആറിന് ഇത് 37,520 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്.

16നും ബുധനാഴ്ചയും ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി. 36,640 രൂപയായാണ് വില താഴ്ന്നത്.

Leave a Reply

Your email address will not be published. Required fields are marked *