മാനന്തവാടി: ബുധനാഴ്‌ച രാവിലെ പോലീസ് സംഘം സലീമിന്റെ വീട്ടിലെത്തി പരിശോധന നടത്തി. ഇവിടെ നിന്നും മൂന്ന് മൊബൈല്‍ ഫോണുകളും ചില രേഖകളും പോലീസ് കസ്‌റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
സലീമിന്റെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്ബിലും മറ്റും പോലീസ് പരിശോധന നടത്തി. രാവിലെ 11ന് തുടങ്ങിയ തിരച്ചില്‍ ഒരുമണിയോടെയാണ് അവസാനിപ്പിച്ചത്. എന്നാല്‍ ഇവിടെ നിന്നും ഒന്നും കണ്ടെത്താനായില്ല. മാനന്തവാടി ഡിവൈ.എസ്.പി എ.പി.
ചന്ദ്രന്‍, ഇന്‍സ്‌പെക്‌ടര്‍ എം.എം. അബ്‌ദുള്‍ കരീം, എസ്.ഐമാരായ എം. നൗഷാദ്, വിജയന്‍ പാണമ്ബറ്റ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സലീം അയല്‍ സംസ്‌ഥാനത്തേക്ക് കടന്നതായുള്ള സൂചനയുടെ അടിസ്‌ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്‌ജിതമാക്കിയിട്ടുണ്ട്.
സലീമിന്റെ കടയിലെ ജീവനക്കാരന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിലാക്കാവ് പഞ്ചാരക്കൊല്ലിയിലെ വാരിക്കോടന്‍ മുഹമ്മദ് ഷാഹുല്‍(19)നെ കോടതി റിമാന്‍ഡ് ചെയ്‌തു. ജോലി ചെയ്യുന്ന എസ്.എസ്. ടയര്‍ വര്‍ക്‌സില്‍ നിന്നും വടിവാളുകള്‍ കണ്ടെത്തിയതിനാണ് ഇയാളെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ വടിവാളുകള്‍ വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതു തിരികെ കിട്ടുന്ന മുറയ്‌ക്ക് ഫൊറന്‍സിക് പരിശോധനക്ക് അയക്കും.
