ദുബൈ: പോപുലര്‍ ഫ്രണ്ട് നിരോധനത്തില്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
ദുബൈയില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്കിയ വിഡിയോയിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്.
എല്ലാ തീവ്രവാദ സംഘടനകള്‍ക്കും നിരോധനം ഒരുപോലെ ബാധകമാകണം. സഹിഷ്ണുതയും സാഹോദര്യവും മതേതരത്വവും ആണ് മുസ്ലിം ലീഗ് മുന്നോട്ടുവെക്കുന്ന സന്ദേശം. മുസ്ലിം ലീഗ് എന്നും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
