ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാം; യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ച്‌ ലോഡ്ജിലെത്തിച്ചു ബലാത്സം​ഗം ചെയ്തു; യുവാവ് അറസ്റ്റില്‍

ആലപ്പുഴ: ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ ബലാത്സം​ഗം ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

കോട്ടയം പെരുമ്ബായിക്കോട് സ്വദേശി ശരത് ബാബുവാണ് പിടിയിലായത്. കരുനാ​ഗപ്പള്ളി സ്വദേശിയായ യുവതിയെ കായംകുളത്ത് എത്തിച്ചാണ് പീഡനത്തിനിരയാക്കിയത്.

ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് ശരത് ബാബു യുവതിയെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. സിനിമയ്ക്കുള്ള സ്‌ക്രിപ്റ്റ് പറഞ്ഞു കൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ കായംകുളത്തെ ലോഡ്ജില്‍ വിളിച്ചുവരുത്തി. ഇതിനു ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കായംകുളം പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോട്ടയത്തു നിന്നാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *