ടിക്കറ്റ് നിരക്കില്‍ വന്‍ കിഴിവുമായി എയര്‍ ഇന്ത്യ; ഇരട്ടി ഇളവെന്ന് കമ്ബനി

ന്യൂഡല്‍ഹി:ടിക്കറ്റ് നിരക്കില്‍ ഇഴലുകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ. നിലവിലെ ടിക്കറ്റ് നിരക്ക് 50 ശതമാനത്തില്‍ നിന്ന് 25 ശതമാനമായാണ് എയര്‍ ഇന്ത്യ കുറച്ചത്.

മുതിര്‍ന്ന പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക.

വിപണി സാഹചര്യം കണക്കിലെടുത്താണ് നിരക്ക് കുറച്ചതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒഴികെ മറ്റ് വിഭാഗത്തിലുള്ള യാത്രക്കാര്‍ക്കുള്ള ഇളവുകളില്‍ മാറ്റമില്ല. സായുധ സേനാംഗങ്ങള്‍, അര്‍ജുന അവാര്‍ഡ് ജേതാക്കള്‍, ഗാലന്‍ട്രി അവാര്‍ഡ് ലഭിച്ചവര്‍, കാന്‍സര്‍ രോഗികള്‍, അന്ധര്‍ എന്നിവര്‍ക്ക് എയര്‍ ഇന്ത്യ നിലവില്‍ ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ക്യാന്‍സര്‍ രോഗികള്‍ക്കും അടിസ്ഥാന നിരക്കില്‍ 50 ശതമാനം ഇളവാണ് എയര്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയില്‍ താമസിക്കുന്നവരും ക്യാന്‍സര്‍ ബാധിച്ചവരും മെഡിക്കല്‍ പരിശോധനയ്‌ക്കും ചികിത്സയ്‌ക്കുമായി യാത്ര ചെയ്യുന്നവര്‍ക്കും മാത്രമേ ഈ ഇളവ് ലഭ്യമാകുയെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *