സരസ്വതീ ദേവിയുടെ വികലമായ നഗ്നചിത്രം പ്രദര്‍ശിപ്പിച്ച്‌ എസ്‌എഫ്‌ഐ; വരച്ചത് എംഎഫ് ഹുസൈന്റെ വിവാദ ചിത്രം

മലപ്പുറം: ഹൈന്ദവ വിശ്വാസികള്‍ നവരാത്രി ആഘോഷിക്കുമ്ബോള്‍ സരസ്വതി ദേവിയെ അപമാനിച്ച്‌ എസ്‌എഫ്‌ഐ. മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പോളിടെക്നിക്കിലെ പ്രവര്‍ത്തകരാണ് ദേവിയെ അപമാനിച്ചത്.

സംഭവത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നുള്‍പ്പെടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

എംഎഫ് ഹുസ്സെെന്‍ വരച്ച സരസ്വതിദേവിയുടെ വികലമായ പൂര്‍ണനഗ്‌നചിത്രം വരച്ചാണ് എസ്‌എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തിയത്.എംഎഫ് ഹുസ്സെെന്‍ വരച്ച സരസ്വതിദേവിയുടെ വികലമായ പൂര്‍ണനഗ്‌നചിത്രം എസ്‌എഫ്‌ഐക്കാര്‍ പുന:സൃഷ്ടിക്കുകയായിരുന്നു. നിങ്ങള്‍ ഈ ചിത്രം കാണരുത് എന്ന് അവര്‍ തീരുമാനിച്ചിരിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. എസ്‌എഫ്‌ഐ പോളി യൂണിറ്റ് എന്നും എഴുതിയിട്ടുണ്ട്. ഈ ചിത്രം അടങ്ങിയ ബോര്‍ഡ് പൊതുസ്ഥലത്ത് പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരുന്നു. നഗ്നചിത്രം വരച്ച്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ബോധപൂര്‍വം സരസ്വതി ദേവിയെ അപമാനിച്ചതാണെന്നാണ് ഉയരുന്ന വിമര്‍ശനം.

ഈ ചിത്രം സമൂഹ മാദ്ധ്യമങ്ങളിലും വ്യാപകമായി എസ്‌എഫ്‌ഐക്കാര്‍ പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തില്‍ ഹിന്ദു ഐക്യവേദി പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കി.അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം നല്‍കിയ ഭൂമിയിലാണ് പോളിടെക്നിക് കോളേജ് പ്രവര്‍ത്തിക്കുന്നത്. ഈ ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് വിദ്യാര്‍ത്ഥികളില്‍ നിന്നുള്‍പ്പെടെ ഉയരുന്ന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *