നിലമ്ബൂര്‍: ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങളും പണവുമായി മുങ്ങിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ 15 വര്‍ഷങ്ങള്‍ക്കു ശേഷം രണ്ടാംഭാര്യയ്ക്കൊപ്പം കഴിയവേ അറസ്റ്റ് ചെയ്തു.
മുഹമ്മദ് സലീം എന്ന കണ്ണനെ (50) ആണ് മണ്ണാര്‍ക്കാട് കരിമ്ബുഴയില്‍ മറ്റൊരു പേരില്‍ കഴിയുന്നതിനിടെ വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയട്ട അറസ്റ്റ് ചെയ്തത്.
2006 ലാണ് കേസിനാസ്പദമായ സംഭവം . ജോലി തേടി വഴിക്കടവിലെത്തിയ തമിഴ്‌നാട് തേനി സ്വദേശിയായ കണ്ണന്‍ മതം മാറി വഴിക്കടവ് സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നു. ഒരു കുട്ടി ആയതോടെ ഭാര്യയുടെ സ്വര്‍ണ്ണവും പണവുമായി മുങ്ങി. അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയി. തുടര്‍ന്ന് കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതിയെ നിലമ്ബൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐമാരായ ടി.എസ് .സനീഷ് , എച്ച്. തോമസ് , പോലീസുകാരായ കെ. നിജേഷ്, എസ്. പ്രശാന്ത് കുമാര്‍, ടി. ഫിറോസ് എന്നിവരാണ് പ്രത്യേകഅന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
