കോണ്‍ഗ്രസ് അധ്യക്ഷ തെരെഞ്ഞെടുപ്പ്; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണയുമായി രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണയുമായി രമേശ് ചെന്നിത്തല. കേരളത്തിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷം പേരും ഖാര്‍ഗെയെ പിന്തുണയ്ക്കും.ഗാന്ധി കുടുംബമാണ് എല്ലാം നയിക്കുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്. ദളിത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉണ്ടാകേണ്ടത് അനിവാര്യമാണ്.ശശി തരൂരിന് മത്സരിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ മുതിര്‍ന്ന നേതാവായ ഖാര്‍ഗെ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും ചെന്നിത്തല പറഞ്ഞു.ഇന്നത്തെ രാജ്യത്തിന് ആവശ്യം പരിണിതപ്രഞ്ജനായ ഒരു നേതാവിനെയാണ്.

സീനിയര്‍ നേതാക്കള്‍ എല്ലാം ഖാര്‍ഗെയെ പിന്തുണച്ചു തരൂരിന് മത്സരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അതില്‍ തെറ്റില്ല. പക്ഷേ സീനിയര്‍ നേതാവായ ഗാര്‍ഖെ വരണം. സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ തെരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. മനസാക്ഷി പറയുന്നതനനുസരിച്ച് വോട്ട് ചെയ്യാം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗ്യരാണെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *