എ കെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തന്നെ പിന്തുണയ്ക്കാത്തതില്‍ അതൃപ്തി അറിയിച്ച് ശശി തരൂര്‍. പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് താന്‍ അവഗണന നേരിടുകയാണെന്ന് തരൂര്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാര്‍ലമെന്റില്‍ ഉള്‍പ്പെടെ തനിക്ക് അര്‍ഹതപ്പെട്ട അവസരം നല്‍കുന്നില്ല. തന്റെ കാഴ്ച്ചപ്പാടിലും മൂല്യങ്ങളിലും വെള്ളം ചേര്‍ത്ത് പാര്‍ട്ടിക്ക് വിധേയനാകാനാകില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
ആന്റണി ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ സഹായവും പിന്തുണയും പ്രതീക്ഷിച്ചിരുന്നു. അത് കിട്ടിയില്ല. ഇതിനെ ഞാന്‍ വലിയൊരു നഷ്ടമായി കാണുന്നില്ല. കാരണം കേരളത്തിലെ യുവാക്കള്‍ എന്നോടൊപ്പമുണ്ട്. തരൂരിന്റെ വാക്കുകള്‍ ഇങ്ങനെ.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണയുമായി രമേശ് ചെന്നിത്തല. കേരളത്തിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷം പേരും ഖാര്‍ഗെയെ പിന്തുണയ്ക്കും.ഗാന്ധി കുടുംബമാണ് എല്ലാം നയിക്കുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്. ദളിത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉണ്ടാകേണ്ടത് അനിവാര്യമാണ്.ശശി തരൂരിന് മത്സരിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ മുതിര്‍ന്ന നേതാവായ ഖാര്‍ഗെ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും ചെന്നിത്തല പറഞ്ഞു.ഇന്നത്തെ രാജ്യത്തിന് ആവശ്യം പരിണിതപ്രഞ്ജനായ ഒരു നേതാവിനെയാണ്.
