കോഴിക്കോട്: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അല്‍ത്താഫ്(27) അരീക്കോട് കാവനൂര്‍ സ്വദേശി ശില്പ(23) എന്നിവരാണ് അറസ്റ്റിലായത്.
പിടിയിലായ മുഹമ്മദ് അല്‍ത്താഫ് മുന്‍പ് സൗത്ത് ബീച്ച് പരിസരത്ത് അലീ ഭായ് എന്ന തട്ടുകട നടത്തിയിരുന്നു.
തട്ടുകട വഴിയാണ് ശില്‍പ മുഹമ്മദ് അല്‍ത്താഫുമായി പരിചയപ്പെടുന്നത്. ഗ്രാമിന് നാലായിരത്തോളം രൂപക്കാണ് മയക്കുമരുന്ന് വില്‍ക്കുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇവര്‍ക്ക് എവിടെ നിന്നാണ് ലഹരി മരുന്ന് കിട്ടിയതെന്നും ഇവര്‍ ആര്‍ക്കൊക്കെയാണ് ലഹരി മരുന്ന് നല്‍കുന്നതെന്നതിനെ കുറിച്ചും വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ മനസിലാവൂ എന്ന് പൊലീസ് പറഞ്ഞു.
